News Flash
X
ബെയ്‌റൂത്ത് സ്‌ഫോടന സ്ഥലത്തെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു മാസത്തിന് ശേഷം ജീവന്റെ സൂചന

ബെയ്‌റൂത്ത് സ്‌ഫോടന സ്ഥലത്തെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു മാസത്തിന് ശേഷം ജീവന്റെ സൂചന

personmtp rafeek access_timeSaturday September 5, 2020
HIGHLIGHTS
ശക്തമായ സ്‌ഫോടനത്തില്‍ പ്രേതനഗരമായി മാറിയ ലബ്‌നാന്‍ തലസ്ഥാനത്തെ ബെയ്‌റൂത്തില്‍ നിന്ന് ഒരു മാസത്തിന് ശേഷം പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത

ബെയ്‌റൂത്ത്: ശക്തമായ സ്‌ഫോടനത്തില്‍ പ്രേതനഗരമായി മാറിയ ലബ്‌നാന്‍ തലസ്ഥാനത്തെ ബെയ്‌റൂത്തില്‍ നിന്ന് ഒരു മാസത്തിന് ശേഷം പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവന്റെ സാന്നിധ്യമുള്ളതായി സൂചനകള്‍ ലഭിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ആഗസ്ത് 4ന് സ്‌ഫോടനം നടന്ന ജെമ്മായ്‌സെ ഏരിയയില്‍ രക്ഷാപ്രവര്‍ത്തന സംഘത്തിലുള്ള നായ്ക്കളാണ് തകര്‍ന്ന കെട്ടിടത്തിനടിയില്‍ നേരിയ ചലനം കണ്ടെത്തിയത്. ശ്വാസോഛ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും സൂചനകള്‍ക്കൊപ്പം ഹീറ്റ് സെന്‍സറിലും സൂചന ലഭിച്ചതോടെ അതിനടിയില്‍ ജീവനുള്ള എന്തോ ഉണ്ടെന്ന് ഉറപ്പിക്കാനാവുമെന്ന് രക്ഷാ പ്രവര്‍ത്തകനായ എഡ്ഡി ബില്‍റ്റാര്‍ പറഞ്ഞു.

എന്നാല്‍, മണിക്കൂറുകളോളം കുഴിച്ച ശേഷം സുരക്ഷിതമല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. അവശിഷ്ടങ്ങള്‍ മാറ്റാന്‍ കൂടുതല്‍ വലിയ ഉപകരണങ്ങള്‍ ആവശ്യമാണന്നും ഇന്ന് രാവിലെ അത് എത്തുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

2750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ലെബനൻ തലസ്ഥാനത്തെ തകർത്ത സ്ഫോടനമുണ്ടായത്. ചിലെയിൽ നിന്നുള്ള സംഘം കൊണ്ടുവന്ന നായയാണ് വ്യാഴാഴ്ച കെട്ടിടത്തിന്റെ അടിയിൽ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന നൽകിയത്. തുടർന്നു സെൻസർ കൊണ്ടുവന്നു. സെൻസറിന് അനക്കമോ സൂക്ഷ്മശബ്ദമോ പിടിച്ചെടുക്കാൻ കണ്ടുനിന്നവരോടു നിശ്ശബ്ദരാകാൻ പലതവണ നിർദേശിച്ചു.

തെരുവ് പരിപൂർണ നിശ്ശബ്ദമായി. ഒരു മിനിറ്റിൽ 18 ശ്വാസചക്രം ആണ് സെൻസർ പിടിച്ചെടുത്തത്. ഇതോടെ അവശിഷ്ടങ്ങൾ ഒന്നൊന്നായി നീക്കുകയാണ്. ത്രീഡി സ്കാനിങ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.

സ്ഫോടനുമുണ്ടായി 2 ദിവസത്തിനു ശേഷം ഫ്രഞ്ച് രക്ഷാപ്രവർത്തകർ ഇതേ കെട്ടിടാവശിഷ്ടം പരിശോധിച്ചിരുന്നു. അന്നു പക്ഷേ, ജീവന്റെ സൂചനകളൊന്നും കിട്ടിയിരുന്നില്ല.

Signs of life detected under rubble a month after Beirut blast, says rescuer

SHARE :
folder_openTags
content_copyCategory