News Flash
X
മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് പൊള്ളലേറ്റു

മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് പൊള്ളലേറ്റു

personmtp rafeek access_timeSaturday September 5, 2020
HIGHLIGHTS
മൊബൈല്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന പോര്‍ട്ടബിള്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് പരിക്ക്.

ന്യൂയോര്‍ക്ക്: മൊബൈല്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന പോര്‍ട്ടബിള്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് പരിക്ക്. കാലഫോണിയയിലാണ് സംഭവം. ബാറ്ററി ചാര്‍ജ് ചെയ്യാനിട്ട് ഉറങ്ങുകയായിരുന്നു കാള്‍ട്ടന്‍ പിംഗ്രീ.

ചാര്‍ജര്‍ കിടക്കയില്‍ തന്നെയായിരുന്നു വച്ചിരുന്നത്. പുലര്‍ച്ചെയോടെ മുതുകില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ കാള്‍ട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോഴാണ് ചാര്‍ജര്‍ പൊട്ടിത്തെറിച്ച് കിടക്കയിലും തലയിണയിലുമെല്ലാം തീ പടര്‍ന്നിരിക്കുന്നതായി കണ്ടത്.

സ്വയം തീയണയ്ക്കാന്‍ ശ്രമിച്ച് കാള്‍ട്ടന്‍ അതില്‍ വിജയിച്ചു. ചാര്‍ജറെടുത്ത് ടോയ്ലറ്റില്‍ കൊണ്ടുപോയി ഇട്ടതിനാല്‍ വലിയ അപകടമാണ് ഒഴിവായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുതുകിലേറ്റ പൊള്ളിയ പാടിന്റെ ചിത്രങ്ങള്‍ സഹിതം സംഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് കാള്‍ട്ടന്റെ അമ്മ ഷാറി പിംഗ്രീ ആണ്.

SHARE :
folder_openTags
content_copyCategory