News Flash
X
കോവിഡ് വന്നുപോകട്ടേയെന്ന പ്രവണത അപകടകരമെന്ന് ഡബ്ല്യുഎച്ച്ഒ

കോവിഡ് വന്നുപോകട്ടേയെന്ന പ്രവണത അപകടകരമെന്ന് ഡബ്ല്യുഎച്ച്ഒ

personmtp rafeek access_timeTuesday October 13, 2020
HIGHLIGHTS
പ്രതിരോധശേഷി കൈവരിക്കാമെന്ന പ്രതീക്ഷയിൽ കോവിഡ് വന്നുപോകട്ടെയെന്ന പ്രവണത അപകടകരമെന്ന് ലോകാരോഗ്യസംഘടന.

ജനീവ: പ്രതിരോധശേഷി കൈവരിക്കാമെന്ന പ്രതീക്ഷയിൽ കോവിഡ് വന്നുപോകട്ടെയെന്ന പ്രവണത അപകടകരമെന്ന് ലോകാരോഗ്യസംഘടന. കൂട്ടത്തോടെ കോവിഡ് വരുമ്പോൾ ഒരു ജനസമൂഹം കോവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുമുള്ള ധാരണയും തെറ്റാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

രോഗം വരുന്നതിലൂടെ ആർജിത പ്രതിരോധം ഉണ്ടാകുമെന്ന സങ്കൽപ്പം തന്നെ അപകടകരവും അധാർമികവുമാണ്. ”വാക്സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കൽപ്പമാണ് ആർജിത പ്രതിരോധം. വാക്സിനേഷൻ ഭൂരിപക്ഷം പേരിലും എത്തിയാൽ, ബാക്കി ആളുകളിൽ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാൻ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണ് ഇത്. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ആർജിത പ്രതിരോധം മതിയെന്ന സങ്കൽപ്പം തെറ്റാണെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.

അപകടകരമായ ഒരു വൈറസിനെ കൂടുതൽ പകരാൻ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാർഗവുമല്ല’ ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് പറയുന്നു. ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മീസിൽസ് റുബല്ല വാക്സിനാണ്. റുബല്ല വാക്സിൻ 95 ശതമാനം പേരിലും എത്തിയാൽ ബാക്കി അഞ്ച് ശതമാനം പേരിലേക്ക് രോഗമെത്താനുള്ള സാധ്യത പൂർണമായും അടയുമെന്ന സങ്കൽപ്പമാണ് ആർജിത പ്രതിരോധം. അതല്ലാതെ രോഗം വന്നുപോയാൽ സ്വാഭാവികപ്രതിരോധം വരുമെന്ന വാദമല്ല – അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോളിയോ രോഗത്തിൽ ഈ ഘട്ടം 80 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

SHARE :
folder_openTags
content_copyCategory