News Flash
X
പരീക്ഷണം നടത്തിയവരിൽ ഒരാൾക്ക് അപ്രതീക്ഷിതരോഗം; ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തി

പരീക്ഷണം നടത്തിയവരിൽ ഒരാൾക്ക് അപ്രതീക്ഷിതരോഗം; ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തി

personmtp rafeek access_timeWednesday September 9, 2020
HIGHLIGHTS
വാക്സിൻ കുത്തിവെച്ച ആരോഗ്യപ്രവർത്തകന് അജ്ഞാത രോഗം പിടിപെട്ടതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. മരുന്നിന്റെ പാർശ്വഫലം മൂലമാണോ ആരോഗ്യപ്രവർത്തകന് രോഗമുണ്ടായതെന്നാണ് സംശയം.

ലണ്ടൻ: ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയും അസ്ട്രസെനെകെ ഫാർമസ്യൂട്ടിക്കൽസും ചേർന്ന് നിർമിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം തത്കാലം നിർത്തിവെച്ചു. വാക്സിൻ കുത്തിവെച്ച ആരോഗ്യപ്രവർത്തകന് അജ്ഞാത രോഗം പിടിപെട്ടതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. മരുന്നിന്റെ പാർശ്വഫലം മൂലമാണോ ആരോഗ്യപ്രവർത്തകന് രോഗമുണ്ടായതെന്നാണ് സംശയം. എന്നാൽ, ഇത് തന്നെയാണോ കാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല.

വാക്സിൻ പരീക്ഷണഘട്ടത്തിൽ അസ്വാഭാവികമായി വല്ലതും ശ്രദ്ധയിൽപെട്ടാൽ പരീക്ഷണം നിർത്തുന്നത് പതിവാണെന്നും പരീക്ഷണത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്താൻ വിശദമായി അന്വേഷണം നടത്തുമെന്നും അസ്ട്രാസെനെക വക്താവ് പറഞ്ഞു.

അതേസമയം, രോഗിയെക്കുറിച്ചുള്ള വിവരങ്ങളോ രോഗത്തെ സംബന്ധിച്ച കാര്യങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല. വിവിധ സ്ഥലങ്ങളിലുള്ള 30000ൽ അധികം ആരോഗ്യപ്രവർത്തകരിൽ വാക്സിൻ പരീക്ഷണം നടത്താനുള്ള ശ്രമം നടക്കവെയാണ് ഇങ്ങനെയൊരു തിരിച്ചടി. ജൂലൈ 20നാണ് ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ വാക്സിൻ വികസിപ്പിച്ചത്. പരീക്ഷണങ്ങൾക്കൊടുവിൽ 2021 ജനുവരിയോടെ വാക്സിൻ വിപണിയിൽ ഇറക്കാനാകുമെന്നായിരുന്നു പ്രതീക്ഷ.

SHARE :
folder_openTags
content_copyCategory