News Flash
X
ഉക്രെയ്‌നില്‍ വിമാനം തകര്‍ന്ന് 22 പേര്‍ മരിച്ചു

ഉക്രെയ്‌നില്‍ വിമാനം തകര്‍ന്ന് 22 പേര്‍ മരിച്ചു

personmtp rafeek access_timeSaturday September 26, 2020
HIGHLIGHTS
വ്യോമസേന ഉദ്യോഗസ്ഥരും കേഡറ്റുകളും ഉള്‍പ്പെടെ 27 പേരാണു വിമാനത്തിലുണ്ടായിരുന്നത്.

കീവ്: ഉക്രെയ്‌നില്‍ സൈനിക വിമാനം തകര്‍ന്ന് 22 പേര്‍ മരിച്ചു.  വ്യോമസേന ഉദ്യോഗസ്ഥരും കേഡറ്റുകളും ഉള്‍പ്പെടെ 27 പേരാണു വിമാനത്തിലുണ്ടായിരുന്നത്. അപകട സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

കകാര്‍കിവ് എയര്‍ ഫോഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കേഡറ്റുകളുമായി പോവുന്ന പരിശീലന വിമാനമാണ് തകര്‍ന്നത്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചുഹുയിവിലെ സൈനിക വിമാനത്താവളത്തില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. സര്‍ക്കാര്‍ സേനയും റഷ്യന്‍ വിഘടനവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന കിഴക്കന്‍ ഉക്രെയ്‌നിലെ പ്രദേശത്തു നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.

Ukraine military plane crash: Cadets among at least 22 people killed

SHARE :
folder_openTags
content_copyCategory