News Flash
X
ഉക്രെയ്ൻ വിമാനാപകടം: മരിച്ചവരുടെ എണ്ണം 26 ആയി

ഉക്രെയ്ൻ വിമാനാപകടം: മരിച്ചവരുടെ എണ്ണം 26 ആയി

personmtp rafeek access_timeSunday September 27, 2020
HIGHLIGHTS
ഉക്രെയ്‌നിൽ സൈനിക വിമാനം തകർന്ന് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന രണ്ട് പേരിൽ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 26 ആയി.

കീവ്: ഉക്രെയ്‌നിൽ സൈനിക വിമാനം തകർന്ന് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന രണ്ട് പേരിൽ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 26 ആയി. കിഴക്കൻ നഗരമായ കാർകിവിന് സമീപത്തായാണ് വെള്ളിയാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്.

20 യുവ കാഡറ്റുകളും ഏഴ് ജീവനക്കാരുമായി സഞ്ചരിച്ച അന്റോണോവ്-26 വിമാനം കുഗ്വിവ് സൈനിക വിമാനത്താവളത്തിന് രണ്ട് കിലോമീറ്റർ അകലെ വെച്ചാണ് തകർന്ന് തീ പിടിച്ചത്. അഗ്‌നിശമന ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. ഉക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്‌കി സംഭവ സ്ഥലം സന്ദർശിച്ചു.

SHARE :
folder_openTags
content_copyCategory