
ഇറാന് ഭീഷണിയുള്ളതിനാല്‍ യുഎസ് വിമാനവാഹിനി ഗള്‍ഫില്‍ തുടരുമെന്ന് പെന്റഗണ്‍
വാഷിങ്ടണ്‍: വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സ് ഗള്‍ഫില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി പെന്റഗണ്‍. ഇറാനില്‍ നിന്നുള്ള ഭീഷണിയുടെ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ യുഎസ്എസ് നിമിറ്റ്സ് ഗള്‍ഫ് ജലാതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്നുണ്ട്. കപ്പല്‍ രാജ്യത്തേക്ക് മടങ്ങആന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ സി മില്ലര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍, തീരുമാനത്തില്‍ മാറ്റം വരുത്തിയതായി ഞായറാഴ്ച്ച പുറപ്പെടുവിച്ച പുതിയ പ്രസ്താവനയില്‍ മില്ലര്‍ അറിയിച്ചു. ഈയിടെ ഇറാന് നേതാക്കളില്‍ നിന്ന് പ്രസിഡന്റ് ട്രംപിനെതിരേ ഉണ്ടായ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ്എസ് നിമിറ്റ്സ് ഗള്‍ഫ് മേഖലയില്‍ തന്നെ തുടരാന്‍ ഉത്തരവിട്ടതായി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഏത് തരത്തിലുള്ള ഭീഷണിയാണ് ഇറാനില്‍ നിന്നുള്ളതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. യുഎസ് വ്യോമാക്രമണത്തില്‍ ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ ഇറാന്റെ ഭാഗത്ത് നിന്ന് അമേരിക്ക പ്രതികാര നടപടി ഭയക്കുന്നുണ്ട്.
US carrier to stay in Gulf due to Iranian ‘threats’: Pentagon