News Flash
X
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക് അടുക്കുന്നു

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക് അടുക്കുന്നു

personsumeera access_timeWednesday August 5, 2020
HIGHLIGHTS
നിലവിലെ രോഗബാധിതരുടെ എണ്ണം 1,87,08,865 ആണ്. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 1,19,25,744 പേരാണ്. 7,04,438 പേര്‍ രോഗമുക്തരായി.

ജനീവ: ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം രണ്ട് കോടിയിലേക്ക് അടുക്കുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം 1,87,08,865 ആണ്. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 7,04,438  പേരാണ്.  1,19,25,744 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളത് 60,13,337 പേരാണ്. ഇതില്‍ 65,346 പേര്‍ ഗുരതരാവസ്ഥയിലാണ്.

ലോകരാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്ക തന്നെയാണ്. 49,18,420 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. ഇവിടെ മരണസംഖ്യ 1,60,290 ആയി. 24,81,680 പേര്‍ രോഗമുക്തരായി. ഇവിടെ നിലവില്‍ ചികിത്സയിലുള്ളത് 22,76,450 പേരാണ്. ഇതില്‍ 18,407 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.

രണ്ടാം സ്ഥാനത്ത് ബ്രസീല്‍ തുടരുന്നു. 28,08,076 പേര്‍ ഇവിടെ രോഗബാധിതരായി. ഇതില്‍ 19,70,767 പേര്‍ രോഗമുക്തി നേടി. 96,096 പേരാണ് ഇവിടെ മരിച്ചത്. നിലവില്‍ 7,41,213 പേര്‍ ചികിത്സയിലുള്ളതില്‍ 8,318 പേര്‍ ഗുരുതരാവസ്ഥയിലാണ്.

കൊവിഡ് വ്യാപനപട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പുതിയ കേസുകളും 857 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 19 ലക്ഷം കടന്നു. 19,08,255 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 12,82,215 പേര്‍ ഇതിനോടകം രോഗമുക്തരായി. 5,86,244 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങി ഭൂരിഭാഗം സംസ്ഥാനങ്ങളിലും വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ ചെറിയ കുറവുണ്ടായെങ്കിലും മരണനിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. ഇന്നലെ 7,760 പുതിയ കേസുകളും 300 മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മുംബൈയില്‍ മാത്രം 709 പുതിയ രോഗികളുണ്ടാകുകയും 56 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇതിനകം 4,57,956 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 16,142 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ ഇന്നലെ 5,063 കേസുകളും 108 മരണവുമാണുണ്ടായത്. സംസ്ഥാനത്ത് ഇതിനകം 2,68,285 പേര്‍ക്ക് രോഗം ബാധിക്കുകയും 4,349 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ആന്ധ്രയില്‍ ഇന്നലെ 9,747 കേസും 67 മരണവും കര്‍ണാടകയില്‍ 6,259 കേസും 110 മരണവും ഇന്നലെയുണ്ടായി. ആന്ധ്രയില്‍ 17,633 കേസും 1,604 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണടകയിലെ ആകെ കേസുകള്‍ 14,5830ഉം മരണം 2,704മാണ്.

ഡല്‍ഹിയില്‍ 4033, ഉത്തര്‍പ്രദേശില്‍ 1817, ബംഗാളില്‍ 1785, ഗുജറാത്തില്‍ 2533, മധ്യപ്രദേശില്‍ 911 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയില്‍ 2,81,456 കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2,43,713 പേര്‍ രോഗമുക്തരായി. 2,984 പേരാണ് ഇവിടെ മരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച 34,759 പേരില്‍ 1,983 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

1,11,538 പേര്‍ക്കാണ് ഖത്തറില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, ഇവിടെ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് താരതമ്യേന കുറവാണ്. 177 പേര്‍. 1,08,254 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവിലെ 3,107 രോഗികളില്‍ 73 പേര്‍ ആശുപത്രികളില്‍ തുടരുന്നു.

ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം 79,159 ആണ്. ഇതില്‍ 61,421 പേര്‍ രോഗമുക്തരായി. 421 പേരാണ് ഇവിടെ ഇതു വരെ രോഗം ബാധിച്ച് മരിച്ചത്. 17,317 പേരാണ് നിലവിലെ രോഗബാധിതര്‍. ഇതില്‍ 187 പേര്‍ ചികിത്സയിലാണ്.

കുവൈത്തില്‍ ഇതുവരെ 68,774 പേര്‍ രോഗബാധിതരായി. 465 പേര്‍ മരിച്ചു. 60,326 പേര്‍ക്ക് രോഗം ബേധമായി. 7,983 പേരാണ് നിലവിലെ രോഗബാധിതര്‍. 131 പേര്‍ ആശുപത്രികളില്‍ ചികിതത്സയിലാണ്.

യുഎഇയില്‍ ഇതുവരെ 61,352 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 351 മരണവും സംഭവിച്ചു. 55,090 പേര്‍ രോഗമുക്തരായി. 5,911 പേരാണ് നിലവിലുള്ള രോഗികള്‍.

ബെഹറൈനില്‍ 42,132 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 39,335 പേര്‍ രോഗമുക്തി നേടി. 151 പേര്‍ മരിച്ചു. 2,646 പേര്‍ക്കാണ് നിലവില്‍ രോഗബാധയുള്ളത്. ഇതില്‍ 43 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.

SHARE :
folder_openTags
content_copyCategory