News Flash
X
നെറ്റ്ഫ്‌ളിക്‌സിലെ മുഴുവന്‍ വീഡിയോകളും സൗജന്യമായി കാണാന്‍ അവസരം

നെറ്റ്ഫ്‌ളിക്‌സിലെ മുഴുവന്‍ വീഡിയോകളും സൗജന്യമായി കാണാന്‍ അവസരം

personmtp rafeek access_timeSunday November 22, 2020
HIGHLIGHTS
നെറ്റ്ഫ്ളിക്സിന്റെ എല്ലാ സേവനങ്ങളും ഇന്ത്യയില്‍ രണ്ട് ദിവസത്തേക്ക് സൗജന്യമായി നല്‍കുന്നു.

വാഷിങ്ടണ്‍: നെറ്റ്ഫ്ളിക്സിന്റെ എല്ലാ സേവനങ്ങളും ഇന്ത്യയില്‍ രണ്ട് ദിവസത്തേക്ക് സൗജന്യമായി നല്‍കുന്നു. നെറ്റ്ഫ്ളിക്സ് സീരീസ്, സിനിമ, ഷോകള്‍ എന്നിവ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാനാവും.

വരുന്ന ഡിസംബര്‍ അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ളിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുക. പേര്, ഇ മെയില്‍ വിലാസം, പാസ്‌വേര്‍ഡ് എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ ഈ ഓഫര്‍ ലഭിക്കും. അഞ്ചാം തിയതി അര്‍ധരാത്രി 12 മണി മുതല്‍ ആറിന് അര്‍ധരാത്രി 12 മണി വരെ ആണ് ഓഫര്‍ ലഭിക്കുക.

നേരത്തെ ഒക്ടോബറില്‍ നെറ്റ്ഫ്ളിക്സ് 48 മണിക്കൂര്‍ സ്ട്രീമിങ് സൗജന്യമായി നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. 195.15 മില്യണ്‍ പെയിഡ് സബ്സ്‌ക്രൈബേഴ്സാണ് നിലവില്‍ നെറ്റ്ഫ്ളിക്സിന് ഉള്ളത്.


 

SHARE :
folder_openTags
content_copyCategory