മൊബൈല്‍ ഫോണ്‍ മെമ്മറി നിറയാന്‍ പ്രധാന കാരണക്കാരിലൊരാള്‍ വാട്ട്സാപ്പ് വഴി വരുന്ന വീഡിയോ, ഓഡിയോ ഫോര്‍വേഡ് ഫയലുകളും ചിത്രങ്ങളും. ഇതില്‍ ആവശ്യമുള്ളതും ഇല്ലാത്തതും തിരഞ്ഞുപിടിച്ച് ഡിലീറ്റ് ചെയ്യുക എന്നത് പ്രയാസകരമാണ്. അതിന് പരിഹാരവുമായി പുതിയ സ്റ്റോറേജ് മാനേജ്മെന്റ് സംവിധാനം ലോഞ്ച് ചെയ്തിരിക്കുകയാണ് വാട്ട്സാപ്പ്.
പല തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട വലിയ ഫയലുകളും മീഡിയകളും പ്രത്യേകമായി അറേഞ്ച് ചെയ്യുകയും ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയുമാണ് പുതിയ സംവിധാനത്തില്‍ ചെയ്യുന്നത്. ഇവ ഫയല്‍ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ സോര്‍ട്ട് ചെയ്ത് കാണിക്കുന്നതില്‍ മെമ്മറി തീര്‍ക്കുന്നവ വേഗത്തില്‍ കണ്ടെത്താനാവും. ഡിലീറ്റ് ചെയ്യാന്‍ പോവുന്ന ഫയല്‍ ഏതാണെന്ന് മനസ്സിലാക്കാന്‍ അതിന്റെ പ്രിവ്യൂ കാണിക്കുകയും ചെയ്യും.
ഈയാഴ്ച്ചയാണ് പുതിയ സ്റ്റോറേഡ് മാനേജ്മെന്റ് സംവിധാനം ലോകവ്യാപകമായി ലഭ്യമായത്. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് ഇത് ലഭ്യമാവും. സെറ്റിങ്സില്‍ സ്റ്റോറേജ് ആന്റ് ഡാറ്റ ക്ലിക്ക് ചെയ്ത് മാനേജ് സ്റ്റോറേജില്‍ പോയി ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യാനാവും.