News Flash
X
ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ മാഞ്ഞുപോകാന്‍ വേണ്ടി പുതിയ ഫീച്ചറുമായി  വാട്‌സ് ആപ്പ്‌

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ മാഞ്ഞുപോകാന്‍ വേണ്ടി പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്‌

personSJ access_timeTuesday November 3, 2020
HIGHLIGHTS
എന്നാല്‍ മെസ്സേജുകള്‍ മാഞ്ഞുപോയതിന് ശേഷം തിരിച്ചെടുക്കാനുള്ള യാതൊരു മാര്‍ഗവുമില്ല.

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ മാഞ്ഞുപോകാന്‍ വേണ്ടി പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്‌ അപ്ഡേഷന്‍. ഒരുതവണ ഈ ഫീച്ചര്‍ എനബിള്‍ ചെയ്താല്‍ വ്യക്തികത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ അയക്കുന്ന പുതിയ മെസ്സേജുകള്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മാഞ്ഞുപോകുന്നതാണ്. എന്നാല്‍ ഇതിന് മുമ്പ് അയച്ചതോ സ്വീകരിച്ചതോ ആയ മെസ്സേജുകളെ ഇത് ബാധിക്കില്ല. വ്യക്തികത ചാറ്റില്‍ ഉപഭോക്താവിന് ഈ ഫീച്ചര്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.  ഗ്രൂപ്പ് ചാറ്റുകളില്‍ അഡ്മിന് മാത്രമെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മെസ്സേജുകള്‍ മാഞ്ഞുപോയതിന് ശേഷം തിരിച്ചെടുക്കാനുള്ള യാതൊരു മാര്‍ഗവുമില്ല.

i phone series

അതോടൊപ്പം മായ്ക്കാന്‍ ഉദ്ദേശിക്കുന്ന മെസ്സേജ് ഫോര്‍വാഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മായ്ക്കാന്‍ സാധിക്കില്ല. അത് പോലെ തന്നെ ഈ മെസ്സേജ് ബാക്ക്അപ് ചെയ്ത് റിസ്റ്റോര്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ ഫങ്ഷന്‍ നടക്കില്ല. മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഓണാക്കിയ ഫോണില്‍ ഓഡിയോയും വീഡിയോയും സ്വയം ഡൗണ്‍ലോഡ് ആയി ഫോണില്‍ സേവ് ചെയ്യും. ഇത് നഷ്ടപ്പെടുകയില്ല. അതേസമയം ഒരാള്‍ ഏഴ് ദിവസത്തിലധികം വാട്‌സ് ആപ്പ്‌ തുറന്നിട്ടില്ലെങ്കിലും മെസ്സേജുകള്‍ മാഞ്ഞുപോയിരിക്കും. എന്നാലും നോട്ടിഫിക്കേഷനില്‍ മെസ്സേജ് കാണിക്കും.

SHARE :
folder_openTags
content_copyCategory