News Flash
X
ഇന്ത്യക്കെതിരെ അഞ്ച് പുതുമുഖങ്ങളുമായി ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരെ അഞ്ച് പുതുമുഖങ്ങളുമായി ഓസ്‌ട്രേലിയ

personSJ access_timeThursday November 12, 2020
HIGHLIGHTS
ആദ്യമായാണ് അഞ്ച് പുതുമുഖങ്ങളെ ടെസ്റ്റ് ടീമിലേക്ക് ഓസ്‌ട്രേലിയ പരിഗണിക്കുന്നത്.

ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരക്കുളള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. 17 അംഗ ടീമിനെ നയിക്കുന്നത ടീം പെയ്ന്‍ തന്നെയാണ്. ടീമില്‍ അഞ്ച് പുതുമുഖങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ആദ്യമായാണ് അഞ്ച് പുതുമുഖങ്ങളെ ടെസ്റ്റ് ടീമിലേക്ക് ഓസ്‌ട്രേലിയ പരിഗണിക്കുന്നത്. വിക്ടോറിയ ഓപ്പണര്‍ വില്‍ പുകോവ്സ്‌കിയെ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം. ഷെഫീല്‍ഡ് ഷീല്‍ഡില്‍ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു പുകോവ്സ്‌കിയുടെത്. രണ്ട്  ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ 495 റണ്‍സാണ് പുകോവ്സ്‌കി വിക്ടോറിയക്കായി നേടിയത്. അതും രണ്ട് മത്സരങ്ങളില്‍ നിന്നായിരുന്നു പുകോവ്സ്‌കിയുടെ നേട്ടം.

വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് വേണ്ടി ഓള്‍റൗണ്ടര്‍ പ്രകടനം പുറത്തെടുത്ത കാമറൂണ്‍ ഗ്രീന്‍ ആണ് മറ്റൊരു താരം. പേസര്‍മാരായ സീന്‍ ആബട്ട്, മച്ചല്‍ നെസര്‍ എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ്, ജയിംസ് പാറ്റിന്‍സണ്‍ എന്നിവരാണ് ഓസ്ട്രേലിയന്‍ നിരയിലെ പേസര്‍മാര്‍. സ്പിന്നര്‍ മിച്ചല്‍ സ്വെപ്സണ്‍ ആണ് മറ്റൊരു പുതുമുഖം

ഷെഫീല്‍ഡ് ഷീല്‍ഡിന്റെ ആദ്യ ഘട്ടത്തില്‍ നിരവധി കളിക്കാരാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. മികച്ച യുവ കളിക്കാര്‍ ടെസ്റ്റിനും ഓസ്ട്രേലിയ എ സെലക്ഷനുമായി എത്തുന്നത് നല്ല സൂചനയാണെന്ന് ഓസ്ട്രേലിയന്‍ ദേശീയ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കി. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഡിസംബര്‍ 17ന് ആരംഭിക്കും.

ഓസ്‌ട്രേലിയന്‍ ടിം: ടിം പെയ്ന്‍ (നായകന്‍), ജയിംസ് പാറ്റിന്‍സണ്‍, വില്‍ പുകോവ്സ്‌കി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്സണ്‍, മാത്യു വെ്ഡ്, ഡേവിഡ് വാര്‍ണര്‍, സീന്‍ ആബട്ട്, ജോ ബേര്‍ണ്സ്, പാറ്റ് കമ്മിന്‍സ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹെസല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാംബുഷെയിന്‍, നഥാന്‍ ലയോണ്‍, മിച്ചല്‍ നെസര്‍.

SHARE :
folder_openTags
content_copyCategory