News Flash
X
ഒമാനില്‍ കാളപ്പോരിന് വിലക്ക്

ഒമാനില്‍ കാളപ്പോരിന് വിലക്ക്

personSJ access_timeTuesday November 10, 2020
HIGHLIGHTS
മൃഗങ്ങളെ വിവിധ വിനോദങ്ങള്‍ക്കും കാളപ്പോര് അടക്കം കായിക പരിപാടികള്‍ക്കും ഉപയോഗിക്കുന്നതിന് കാര്‍ഷിക-മത്സ്യ വിഭവ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പരമ്പരാഗത വിനോദമായ കാളപ്പോരിന് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. മൃഗങ്ങളെ വിവിധ വിനോദങ്ങള്‍ക്കും കാളപ്പോര് അടക്കം കായിക പരിപാടികള്‍ക്കും ഉപയോഗിക്കുന്നതിന് കാര്‍ഷിക-മത്സ്യ വിഭവ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന്റെയും മൃഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.കലാപരമോ വിനോദപരമോ ആയ പ്രദര്‍ശനങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയായി നല്‍കാനാണ് മന്ത്രിതല ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നത്.ഒരു മാസം തടവും 500 റിയാല്‍ പിഴയും അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷ നല്‍കാനാണ് നിയമത്തില്‍ പറയുന്നത്. ഒട്ടകങ്ങള്‍ക്ക് അപകടകരമായ വസ്തുക്കള്‍ കുത്തിവെക്കല്‍, അറവിന് മുന്‍പുള്ള ക്രൂരത, മൃഗങ്ങള്‍ക്ക് പോഷകാഹാരങ്ങള്‍ നല്‍കാതിരിക്കല്‍, വിശ്രമം നല്‍കാതിരിക്കല്‍, അസുഖമുള്ളതോ പരിക്കേറ്റതോ ആയ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളും ശിക്ഷാര്‍ഹമായ കുറ്റമാണ്. കാര്‍ഷിക, മത്സ്യവിഭവ വകുപ്പ് മന്ത്രി ഡോ.സൗദ് ബിന്‍ ഹമൂദ് ബിന്‍ അഹമ്മദ് അല്‍ ഹബ്‌സി പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

SHARE :
folder_openTags
content_copyCategory