News Flash
X
വോളിബോള്‍ പ്രേമികള്‍ക്കായി ‘അണ്ടര്‍ ആം ബോള്‍ പാസ് ചലഞ്ചു’മായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

വോളിബോള്‍ പ്രേമികള്‍ക്കായി ‘അണ്ടര്‍ ആം ബോള്‍ പാസ് ചലഞ്ചു’മായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

personSJ access_timeWednesday October 21, 2020
HIGHLIGHTS
ഒന്നാം സമ്മാനം 100 യുഎസ് ഡോളര്‍ വിലമതിക്കുന്ന സമ്മാന കൂപ്പണും രണ്ടാം സമ്മാനമായി 50 യുഎസ് ഡോളര്‍ വിലമതിക്കുന്ന കൂപ്പണും ലഭിക്കും.

‘ഇയര്‍ ഓഫ് സ്‌പോര്‍ട്‌സ്’ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വോളിബോള്‍ പ്രേമികള്‍ക്കായി ‘അണ്ടര്‍ ആം ബോള്‍ പാസ് ചലഞ്ച്’ നടത്തുന്നു. ഒന്നാം സമ്മാനം 100 യുഎസ് ഡോളര്‍ വിലമതിക്കുന്ന സമ്മാന കൂപ്പണും രണ്ടാം സമ്മാനമായി 50 യുഎസ് ഡോളര്‍ വിലമതിക്കുന്ന കൂപ്പണും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാനായി ഒരു മതിലിന് നേരെ ബോള്‍ പാസ്സുകള്‍ നടത്തുന്നതിന്റെ വീഡിയോ എടുത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ വാട്ട്‌സ്ആപ്പ് നമ്പര്‍ 00974 50709596 ലേക്ക് അയയ്ക്കണം.

മത്സരാര്‍ത്ഥി 3 മിനിറ്റിനുള്ളില്‍ 1.50 മീറ്റര്‍ അകലെയുള്ള മതിലിനു നേരെ പാസ്സുകള്‍ നടത്തുകയാണ് വേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ പന്ത് നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ മത്സരത്തില്‍ നിന്ന പുറത്താകും. പാസ്സുകള്‍ക്കായി രണ്ട് കൈകളും ഉപയോഗിക്കാവുന്നതാണ്. വീഡിയോയില്‍ മുഴുവന്‍ പ്രകടനവും മതിലും ഉള്‍പ്പെടുത്തേണ്ടതാണ്. എഡിറ്റ് ചെയ്ത വീഡിയോ മത്സരത്തിലേക്ക് പരിഗണിക്കുകയില്ല. പരമാവധി സമയത്തിനുള്ളില്‍ വിജയകരമായ പാസുകളുടെ എണ്ണം കണക്കാക്കി മികച്ച 20 മത്സരാര്‍ത്ഥികളെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കുക. എന്‍ട്രി വീഡിയോകള്‍ 2020 ഒക്ടോബര്‍ 18 മുതല്‍ 23 ഒക്ടോബര്‍ 23 വരെ രാത്രി 7.30 ന് (IST) അല്ലെങ്കില്‍ വൈകുന്നേരം 5.00 ന് (ഖത്തര്‍ സമയം) അയയ്ക്കാവുന്നതാണ്.

ലിംഗഭേദമില്ലാതെ എവിടെ നിന്നും ഇന്ത്യന്‍ പൗരനോ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കോ ഈ മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രികളില്‍ എന്തെങ്കിലും കൃത്രിമത്വങ്ങളോ തെറ്റുകളോ കണ്ടെത്തിയാല്‍ അവ സ്വീകരിക്കാനോ നിരസിക്കാനോ ഐഎസ്സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അവകാശമുണ്ടായിരിക്കും. അവസാന റൗണ്ട് സൂം സെഷന്‍ 2020 ഒക്ടോബര്‍ 25 ന് രാത്രി 8.30 ന് (IST) അല്ലെങ്കില്‍ വൈകുന്നേരം 6.00 ന് (ഖത്തര്‍ സമയം) നടക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ഫെയ്‌സ്ബുക്ക് പേജ് https://www.facebook.com/watch/?v=397401784755355 സന്ദര്‍ശിക്കാവുന്നതാണ്.

SHARE :
folder_openTags
content_copyCategory