News Flash
X
ഐ എസ് എല്‍ എഫ്.സി ഗോവ ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍

ഐ എസ് എല്‍ എഫ്.സി ഗോവ ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍

personTF access_timeSunday November 22, 2020
HIGHLIGHTS
ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ - ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍.

ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ – ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍. 66-ാം മിനിറ്റു വരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ഗോവ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി.

27-ാം മിനിറ്റില്‍ ഹെഡറിലൂടെ ക്ലെയ്റ്റണ്‍ സില്‍വയാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹര്‍മന്‍ജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്സിലേക്ക് നീണ്ട പന്ത് ആരും മാര്‍ക്ക് ചെയ്യാതിരുന്ന സില്‍വ അനായാസം വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ 70 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും ഗോവയ്ക്ക് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.

57-ാം മിനിറ്റില്‍ യുവാന്‍ അന്റോണിയോ ഗോണ്‍സാലസാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോള്‍ നേടിയത്. ദെഷോണ്‍ ബ്രൗണ്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് എറിക് പാര്‍ത്താലു ഹെഡ് ചെയ്ത് യുവാന് മറിച്ച് നല്‍കുകയായിരുന്നു. ഉഗ്രനൊരു വോളിയിലൂടെ യുവാന്‍ പന്ത് വലയിലെത്തിച്ചു. ബെംഗളൂരു 2-1ന് മുന്നില്‍.

എന്നില്‍ അവിടെ നിന്ന് ഉണര്‍ന്നു കളിക്കുന്ന ഗോവയെയാണ് ഫത്തോര്‍ഡ സ്റ്റേഡിയം കണ്ടത്. 65-ാം മിനിറ്റില്‍ റോഡ്രിഗസിന് പകരം ഐബാനെയും ജെയിംസ് ഡൊണാച്ചിക്ക് പകരം നൊഗ്വേരയേയും കളത്തിലിറക്കിയ ഫെറാന്‍ഡോയുടെ നീക്കം ഫലം കണ്ടു. പകരക്കാരെ ഇറക്കി തൊട്ടടുത്ത മിനിറ്റില്‍ (66) തന്നെ ഇഗോര്‍ അംഗുളോയിലൂടെ ഗോവ ഒരു ഗോള്‍ മടക്കി. നൊഗ്വേരയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

വൈകാതെ 69-ാം മിനിറ്റില്‍ അംഗുളോ തന്നെ രണ്ടാം ഗോളിലൂടെ ഗോവയെ ഒപ്പമെത്തിച്ചു. അഞ്ച് മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തില്‍ ഉടനീളം റഫറി പുറത്തെടുത്തത്.

SHARE :
folder_openTags
content_copyCategory