ദുബൈ: പരേതനായ പുതിയോട്ടില്‍ അബ്ദുല്‍ സലാം എന്ന അധികമാരും വാഴ്ത്താതെ പോയ ഫുട്ബോള്‍ അതികായന്റെ ഓര്‍മ്മയ്ക്കായി ഡിജിറ്റല്‍ പുസ്തകം ഇറക്കുന്നു. ഫുട്ബോള്‍ കായിക ലോകത്തെ ഇതിഹാസങ്ങളും ഇന്ത്യയിലെയും, യു എ ഇ യിലേയും ,മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലേയും അവരുടെ പുകള്‍പ്പെറ്റ കാല്‍പ്പന്തു പ്രേമികളും കൂടി ചേര്‍ന്നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. യു എ ഇക്കാരനായ അബ്ദുറബ്ബാണ് മൂന്നു മാസങ്ങള്‍ക്കു മുമ്പ് ലോകത്തോടു വിടപറഞ്ഞ അബ്ദ്ദുല്‍ സലാമിനായി’ സലാം ഫുട്ബാള്‍ എന്ന കൃതി മലയാളത്തില്‍ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
1980 കാലയളവില്‍ ദക്ഷിണേന്ത്യക്കായി തകര്‍ത്ത് കളിച്ച സലാമൊരു പ്രവാസിയെന്ന പേരില്‍ മാത്രമേ കേരളക്കരയ്ക്ക് പരിചയമുള്ളു. പക്ഷേ മികച്ച ഗോള്‍ സ്കോററായ അദ്ദേഹത്തിന്റെ സംഭവ ബഹുലമായ സുവര്‍ണ്ണ ഫുട് ബോള്‍ ആരംഭം സംസ്ഥാന ടീമിനായി ആള് ഇന്ത്യ ടൂര്‍ണമെന്റ് തൊട്ട് അടയാളപ്പെടുത്തപ്പെട്ടതാണെന്നും ,അന്ന് സെമി ഫൈനല്‍ വരെ അദ്ദേഹത്തിന്റെ ഗോള്‍ പ്രഹര ശേഷി മുന്നേറിയതും നിര്‍ഭാഗ്യവശാല്‍ ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്നതും ഗള്‍ഫ് ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ അബ്ദുറബ്ബ് പറയുകയുണ്ടായിപിന്നീട് മധുര കോട്ട്സ് ബംഗ്ലൂര് എഫ്സിക്കായി കളത്തിലിറങ്ങിയ സലാം 1983ല്‍ സന്തോഷ് ട്രോഫിയില്‍ കര്‍ണ്ണാടകയെ പ്രതിനിധീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അനുപമമായ ഗോള്‍സ്കോറിംഗ് പാടവം സന്തോഷ് ട്രോഫിക്ക് ശേഷം പ്രസിദ്ധിയാര്ജിക്കുകയുണ്ടായി. മധുര കോട്ട്സിന്റെ സ്റ്റാര്‍ സ്ട്രൈക്കറായി തുടര്‍ച്ചയായി അഞ്ച് വര്‍ഷം അദ്ദേഹം വാണു.കേരളത്തിലും ,കര്‍ണ്ണാടകത്തിലും ,തമിഴ്നാട്ടിലുമായി അരങ്ങേറിയിരുന്ന സെവന്‍സ് ഫുട്ബോളിലും അദ്ദേഹം പ്രശസ്തനായിരുന്നു.