X
വിരാട് കോഹ്ലി ദശാബ്ദത്തിലെ മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടു

വിരാട് കോഹ്ലി ദശാബ്ദത്തിലെ മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടു

personTF access_timeMonday December 28, 2020
HIGHLIGHTS
ഐ.സി.സിയുടെ പതിറ്റാണ്ടിലെ മികച്ച താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ഐ.സി.സിയുടെ പതിറ്റാണ്ടിലെ മികച്ച താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു. മികച്ച ഏകദിന താരത്തിനുള്ള പുസ്‌കാരവും കോഹ്ലിക്ക് ലഭിച്ചു. ഐ.സി.സി അവാര്‍ഡുകളുടെ ചരിത്രത്തിലൊന്നാകെ ഒമ്പത് അവാര്‍ഡുകള്‍ കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്.

2017ലാണ് കോഹ്ലിയെ തേടി ആദ്യ പുരസ്‌കാരമെത്തിയത്. ആ വര്‍ഷം ഐ.സി.സിയുടെ മികച്ച ഏകദിന താരം കോഹ്ലിയായിരുന്നു. കൂടാതെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും അദ്ദേഹം നേടി.

2018 വര്‍ഷത്തില്‍ മൂന്ന് അവാര്‍ഡുകളാണ് കോലി നേടിയത്. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കോഹ്ലി നിലനിര്‍ത്തി. കൂടാതെ മികച്ച ഏകദിനത്തിലും ടെസ്റ്റിലും മികച്ച താരമായി കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം എം.എസ് ധോണി നേടി. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ട്വന്റി 20 താരം. ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ ടെസ്റ്റിലെ താരമായും തെരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം, പതിറ്റാണ്ടിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഐ.സി.സി പ്രഖ്യാപിച്ച ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ തെരഞ്ഞെടുത്തിരുന്നു. കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

SHARE :
folder_openTags
content_copyCategory