ആറ്റിങ്ങല്‍: 13 വയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍. കടക്കാവൂര്‍ പോലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ് നടത്തി പോലിസ് കേസ് എടുത്തത്. വക്കം സ്വദേശിനിയായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മാതാ പിതാക്കള്‍ നേരത്തെ വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയാണ്. ഇവര്‍ക്ക് നാല് മക്കളുണ്ട്.
വിവാഹ മോചനശേഷം ഇയാള്‍ മറ്റൊരു കല്യാണം കഴിച്ച് മക്കളെയും കൂട്ടി ഗള്‍ഫിലേക്ക് പോയിരുന്നു. ഇവിടെനിന്നാണ് മാതാവ് പീഡിപ്പിച്ച കാര്യം മകന് പറയുന്നത്. തുടര്‍ന്ന് മക്കളെയും കൂട്ടി നാട്ടില്‍ വന്ന് പരാതി നല്‍കുകയായിരുന്നു.