News Flash
X
അഞ്ച് വർഷത്തിനിടെ 38 വായ്പാതട്ടിപ്പുകാർ ഇന്ത്യ വിട്ടതായി കണക്ക്

അഞ്ച് വർഷത്തിനിടെ 38 വായ്പാതട്ടിപ്പുകാർ ഇന്ത്യ വിട്ടതായി കണക്ക്

personsumeera access_timeTuesday September 15, 2020
HIGHLIGHTS
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ വ്യവസായികളാണ് വായ്പാതട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയവരിൽ പ്രധാനികൾ.

ന്യൂഡൽഹി: 2015 ജനുവരി ഒന്ന് മുതൽ 2019 ഡിസംബർ 31 വരെ രാജ്യത്ത് നിന്ന് 38 വായ്പാതട്ടിപ്പുകാർ വിദേശത്തേയ്ക്ക് കടന്നുവെന്ന് എംപിമാരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ലോക്സഭയിൽ പറഞ്ഞു. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ വ്യവസായികളാണ് വായ്പാതട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയവരിൽ പ്രധാനികൾ.

സിബിഐ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായ 38 പേർ മേൽപ്പറഞ്ഞ കാലയളവിൽ വിദേശത്തേയ്ക്ക് കടന്നിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ആരോപിതരായ 20 പേർക്കെതിരെ പിഎംഎൽഎ (പണത്തട്ടിപ്പ് തടയുന്നതിനുള്ള നിയമം) പ്രകാരം റെഡ് കോർണർ നോട്ടീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നൽകിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 14 കേസുകളിൽ എക്സ്ട്രാഡിഷൻ അപേക്ഷയും നൽകിയിട്ടുണ്ട്.

പിടികിട്ടാപ്പുളികളായ സാമ്പത്തികകുറ്റവാളികളായി പ്രഖ്യാപിച്ചാണ് 11 പേർക്കെതിരേ നടപടിയെടുത്തിട്ടുള്ളത്. 2018ലെ ഫ്യൂജിറ്റീവ് എക്കണോമിക്ക് ഒഫൻഡേഴ്‌സ് ആക്ടും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 11 സാമ്പത്തിക കുറ്റവാളികളാണ് രാജ്യം വിട്ടത്. 27 പേർ ഇതിന് മുമ്പും.  വായ്പ തിരിച്ചടക്കാതിരുന്നവരിൽ നിന്ന് 2014നും 2019നുമിടയ്ക്ക് 7654 കോടി രൂപ റിക്കവർ ചെയ്തതായി ദേശസാത്കൃത ബാങ്കുകൾ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.

SHARE :
folder_openTags
content_copyCategory