News Flash
X
പപ്പടം കഴിച്ചാല്‍ കൊറോണ വരില്ലെന്ന് തള്ളിയ കേന്ദ്ര മന്ത്രി കോവിഡ് ബാധിച്ച് ആശുപത്രിയില്‍

പപ്പടം കഴിച്ചാല്‍ കൊറോണ വരില്ലെന്ന് തള്ളിയ കേന്ദ്ര മന്ത്രി കോവിഡ് ബാധിച്ച് ആശുപത്രിയില്‍

personmtp rafeek access_timeSunday August 9, 2020
HIGHLIGHTS
പപ്പടം കഴിച്ച് കോവിഡ് ചെറുക്കാമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കോവിഡ്.

ന്യൂഡല്‍ഹി: പപ്പടം കഴിച്ച് കോവിഡ് ചെറുക്കാമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.

‘ഭാഭിജി കി പപ്പഡ്’ എന്ന ബ്രാന്‍ഡ് പപ്പടത്തിന് കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ ശേഷി നല്‍കുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി നിര്‍മിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആന്റിബോഡി ശരീരത്തിലുല്‍പാദിപ്പിക്കുമെന്ന അവകാശവാദവുമായി മന്ത്രി വീഡിയോ പുറത്തിറക്കുകയായിരുന്നു.

ഇന്ത്യ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയിച്ച് കൊണ്ടിരിക്കുകയാണെന്ന് ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് കേന്ദ്ര മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നുതന്നെ കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ബാധിച്ച് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ആഗസ്ത് നാലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

SHARE :
folder_openTags
content_copyCategory