News Flash
X
പരീക്ഷയെഴുതാന്‍ പോയ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ വെടിവച്ചുകൊന്നു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് (Video)

പരീക്ഷയെഴുതാന്‍ പോയ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ വെടിവച്ചുകൊന്നു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് (Video)

personmtp rafeek access_timeTuesday October 27, 2020
HIGHLIGHTS
ഹരിയാനയില്‍ പരീക്ഷയെഴുതാന്‍ പോയ 21കാരിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവച്ചു കൊന്നു.

ഫരീദാബാദ്: ഹരിയാനയില്‍ പരീക്ഷയെഴുതാന്‍ പോയ 21കാരിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്താണ് സംഭവം. കൊമേഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ നികിത പരീക്ഷയ്ക്കായാണ് കോളജിലെത്തിയത്.

അക്രമം നടത്തിയ തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ട്. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുമുണ്ട്.

നികിത രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തൗസീഫ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ റെഹാന്‍ തൗസീഫിനെ വലിച്ചു കാറില്‍ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയിലാണ് മരിച്ചത്.

മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ല്‍ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫരീദാബാദ്-മഥുര ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.


 

SHARE :
folder_openTags
content_copyCategory