X
ഹത്രസിലെ പെണ്‍കുട്ടിയെ പോലിസ് കത്തിച്ചത് പെട്രൊളൊഴിച്ച്; ചിതയില്‍ നിന്ന് അസ്തി പെറുക്കിയെടുത്ത് സഹോദരന്‍

ഹത്രസിലെ പെണ്‍കുട്ടിയെ പോലിസ് കത്തിച്ചത് പെട്രൊളൊഴിച്ച്; ചിതയില്‍ നിന്ന് അസ്തി പെറുക്കിയെടുത്ത് സഹോദരന്‍

personmtp rafeek access_timeSunday October 4, 2020
HIGHLIGHTS
ഉറ്റവര്‍ക്ക് ഒരുനോക്ക് കാണാന്‍ പോലും അവസരം കൊടുക്കാതെ പോലിസ് കത്തിച്ച ഹത്രസിലെ പെണ്‍കുട്ടിയുടെ ചിതയില്‍നിന്ന് അസ്ഥി ശേഖരിച്ച് കുടുംബം.

ലഖ്‌നോ: ഉറ്റവര്‍ക്ക് ഒരുനോക്ക് കാണാന്‍ പോലും അവസരം കൊടുക്കാതെ പോലിസ് കത്തിച്ച ഹത്രസിലെ പെണ്‍കുട്ടിയുടെ ചിതയില്‍നിന്ന് അസ്ഥി ശേഖരിച്ച് കുടുംബം. മതപരമായി ബാക്കിയുള്ള കര്‍മങ്ങള്‍ ചെയ്യാനാണ് സഹോദരന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അസ്ഥി ശേഖരിച്ചത്.

മകളുടെ മൃതദേഹം ആചാരപ്രകാരമല്ല സംസ്‌കരിച്ചതെന്നും പോലിസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. എല്ലിന്‍ കഷണങ്ങള്‍ വലിയ ഭാഗങ്ങളായി ചിതയില്‍ കിടക്കുന്നത് ഇതിന്റെ തെളിവാണെന്ന് സഹോദരന്‍ പറഞ്ഞു.

അവളുടെ ചിതയില്‍നിന്നു അവശേഷിച്ച അസ്ഥികള്‍ കൈകള്‍ കൊണ്ട് ശേഖരിക്കുന്ന സഹോദരന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിശ്വാസപ്രകാരം മൃതദേഹത്തോട് കാണിക്കേണ്ട ആദരവ് പോലും പോലിസ് കാണിച്ചില്ല എന്നു ഈ ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.

SHARE :
folder_openTags
content_copyCategory