News Flash
X
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വീകരണം നല്‍കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വീകരണം നല്‍കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

personmtp rafeek access_timeThursday June 25, 2020
HIGHLIGHTS
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ പോകും മുമ്പ് സ്വീകരണം ഏര്‍പ്പെടുത്തിയ കോഴിക്കോട് കൂരാച്ചുണ്ടിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്.

കോഴിക്കോട്: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ പോകും മുമ്പ് സ്വീകരണം ഏര്‍പ്പെടുത്തിയ കോഴിക്കോട് കൂരാച്ചുണ്ടിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്. കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ ഒ കെ അമ്മത് അടക്കമുള്ള പത്ത് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്. യൂത്ത്ലീഗ് പ്രവര്‍ത്തകരായ സിറാജ്, ഫവാസ്, നസീര്‍, അലി, ഷംനാദ്, അഫ്സല്‍, ദില്‍ഷാദ്, ബഷീര്‍ എന്നിവരാണ് പ്രതികള്‍.

കഴിഞ്ഞ ദിവസമാണ് മടങ്ങിവന്ന പ്രവാസികള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരണം നല്‍കിയത്. ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് നേരെ കൊണ്ടുപോകേണ്ടിയിരുന്നവരെ പഞ്ചായത്ത് ഓഫീസിലെത്തിച്ച് പ്ലക്കാര്‍ഡും ബാനറുമൊക്കെയായി സ്വീകരിച്ചുവെന്നാണ് ആരോപണം.

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിരോധന നിയമം അനുസരിച്ചുള്ള വകുപ്പുകളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

Case against Muslim League activists for welcoming returning expats


 

SHARE :
folder_openTags
content_copyCategory