News Flash
X
നാടിന്റെ അവസ്ഥ അനുകൂലമല്ല; സ്‌കൂള്‍ തുറക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി

നാടിന്റെ അവസ്ഥ അനുകൂലമല്ല; സ്‌കൂള്‍ തുറക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി

personmtp rafeek access_timeMonday October 12, 2020
HIGHLIGHTS
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാന്‍ സമയമായിട്ടില്ലെന്നും കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാന്‍ സമയമായിട്ടില്ലെന്നും കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും അടുത്ത, അനുയോജ്യമായ സമയത്ത് ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പക്ഷേ ഇപ്പോള്‍ സമയം ആയിട്ടില്ല. നാടിന്റെ അവസ്ഥ അതല്ല. അതിനു കുറച്ചു കൂടി കാത്തിരിക്കേണ്ടതുണ്ട്. ക്ലാസ് റൂം പഠനത്തിനു പകരമല്ല ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ക്ലാസുകള്‍ തുറക്കുന്നതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE :
folder_openTags
content_copyCategory