X
കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്; മരണം 60 ആയി

കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്; മരണം 60 ആയി

personmtp rafeek access_timeSaturday July 25, 2020
HIGHLIGHTS
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം-240, കോഴിക്കോട് -110, കാസര്‍ഗോഡ്- 105, ആലപ്പുഴ-102, കൊല്ലം- 80 , എറണാകുളം-79 (ഒരാള്‍ മരണമടഞ്ഞു, കോട്ടയം-77, മലപ്പുറം-68, കണ്ണൂര്‍-62, പത്തനംതിട്ട-52, ഇടുക്കി-40, തൃശൂര്‍-36, പാലക്കാട്-35, വയനാട്-17 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.

838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം-218, കോഴിക്കോട്-104, കാസര്‍ഗോഡ്-88, എറണാകുളം-73, കോട്ടയം-67, കൊല്ലം-63, ആലപ്പുഴ-49, മലപ്പുറം-38, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട- 30, കണ്ണൂര്‍-24, തൃശൂര്‍-13, വയനാട്-7 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകള്‍. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം-229, മലപ്പുറം-185, പത്തനംതിട്ട-150, എറണാകുളം-77, ആലപ്പുഴ-70, കോഴിക്കോട്- 62, കൊല്ലം- 50, കോട്ടയം-49, വയനാട്-45, തൃശൂര്‍-37, കണ്ണൂര്‍-36, പാലക്കാട്-24, കാസര്‍ഗോഡ്- 23, ഇടുക്കി-12 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍. 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുന്‍സിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂര്‍ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂര്‍ (10), എറണാകുളം ജില്ലയിലെ തുറവൂര്‍ (7), ചേരനല്ലൂര്‍ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പായൂര്‍ (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (24 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ എഴുകോണ്‍ (എല്ലാ വാര്‍ഡുകളും), തലവൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 481 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.


 

SHARE :
folder_openTags
content_copyCategory