News Flash
X
ഇന്‍ഹേലര്‍ വഴി നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ തയ്യാറാവും

ഇന്‍ഹേലര്‍ വഴി നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ തയ്യാറാവും

personmtp rafeek access_timeMonday June 8, 2020
HIGHLIGHTS
ഇന്‍ഹേലര്‍ വഴി നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് റിപോര്‍ട്ട്.

ദോഹ: ഇന്‍ഹേലര്‍ വഴി നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് റിപോര്‍ട്ട്. ബ്രിട്ടനിലെ ഓക്‌സഫ്ഡ് യൂനിവേഴ്‌സിറ്റി ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ആഗസ്‌തോടെ വാക്‌സിന്‍ തയ്യാറാവുമെന്ന് യൂനിവേഴ്‌സിറ്റിയെല പേഴ്‌സണലൈസ്ഡ് മെഡിസിന്‍ സെന്റര്‍ പ്രൊഫസര്‍ അറിയിച്ചു.

ആഗസ്‌തോടെ വാക്‌സിന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കേസുകള്‍ വലിയ തോതില്‍ കുറയുന്നില്ലെങ്കില്‍ വാക്‌സിന്‍ എത്രയും പെട്ടെന്ന് തന്നെ പുറത്തിറക്കും-പ്രൊഫസര്‍ അഡ്രിയാന്‍ ഹില്‍ പറഞ്ഞു. ഇന്‍ഹേലര്‍(വായിലേക്ക് അടിക്കുന്ന സ്‌പ്രേ) രൂപത്തിലാണ് വാക്‌സിന്‍ ലഭ്യമാക്കുകയെന്നും പ്രൊഫസര്‍ അറിയിച്ചതായാണ് റിപോര്‍ട്ട്.

വാക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ പര്യാപ്തമാവുമെന്ന് 80 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. വാക്‌സിന്‍ കാര്യക്ഷമമാണെങ്കില്‍ മരുന്ന് കമ്പനിയായ ആസ്ട്ര സെനെക്ക 200 കോടി ഡോസുകള്‍ നിര്‍മിക്കും. കോവിഡ്-19 വാക്‌സിന്‍ പരീക്ഷണം ഓക്‌സഫഡ് യൂനിവേഴ്‌സിറ്റി ഏപ്രില്‍ മുതല്‍ ആരംഭിച്ചിരുന്നു.

COVID-19 vaccine delivered through inhaler likely to be ready in next few weeks


 

SHARE :
folder_openTags
content_copyCategory