X
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; മരിച്ചത് മുംബൈയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; മരിച്ചത് മുംബൈയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി

personmtp rafeek access_timeThursday May 21, 2020
HIGHLIGHTS
കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടിയാണ് മരിച്ചത്. ഇവരെ മെയ് 20ന് പുലര്‍ച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും അതിനുമുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. പ്രമേഹവും, രക്താദിമര്‍ദ്ദവും, ശ്വാസ തടസ്സവും നേരത്തേ ഇവര്‍ക്കുണ്ടായിരുന്നു.

ഇന്നലെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് ഇന്നു നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ഇവര്‍ മുംബൈയിലേക്ക് പോയത്.


 

SHARE :
folder_openTags
content_copyCategory