News Flash
X
കേരളത്തിൽ ഇന്ന് 2,988 പേർക്ക് കോവിഡ്; 14 മരണം

കേരളത്തിൽ ഇന്ന് 2,988 പേർക്ക് കോവിഡ്; 14 മരണം

personsumeera access_timeFriday September 11, 2020
HIGHLIGHTS
കേരളത്തിൽ ഇന്ന് 2,988 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 2,738 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2,988 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 2,738 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂർ 15 വീതവും, തൃശൂർ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസർകോട് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 134 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 285 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിലെ 16 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാർക്കും രോഗം ബാധിച്ചു.

ഇന്ന് 1,326 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 73,904 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 27,877 പേരാണ്. 14 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 17ന് മരിച്ച തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരിച്ച കോഴിക്കോട് മാവൂർ സ്വദേശി ബഷീർ (82), ആഗസ്റ്റ് 21ന് മരിച്ച തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരിച്ച എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരിച്ച പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വർഗീസ് (66), ആലപ്പുഴ ചേർത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരിച്ച ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്സാണ്ടർ (83), ആഗസ്റ്റ് 27ന് മരിച്ച മലപ്പുറം ചേമ്പ്രാക്കാട്ടൂർ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരിച്ച കണ്ണൂർ മാവിലായി സ്വദേശി കൃഷ്ണൻ (73), ആഗസ്റ്റ് 31ന് മരിച്ച തൃശൂർ ചാലക്കുടി സ്വദേശി അബൂബക്കർ (67), സെപ്റ്റംബർ ഒന്നിന് മരിച്ച എറണാകുളം കല്ലൂർ സ്വദേശി പോൾ (63), തൃശൂർ കല്ലേപ്പാടം സ്വദേശി സുലൈമാൻ (49), സെപ്തംബർ 2ന് മരണമടഞ്ഞ തൃശൂർ വടക്കാഞ്ചേരി സ്വദേശി രാമൻ (75), സെപ്തംബർ 3ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂർ സ്വദേശിനി നദീറ സമദ് (66) എന്നിവരുടെ മരണശേഷമുള്ള സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 410 ആയി.

ഇന്ന് രോഗം ബാധിച്ചവർ (ജില്ല തിരിച്ച്)
തിരുവനന്തപുരം- 494, മലപ്പുറം- 390, കൊല്ലം- 303, എറണാകുളം- 295, കോഴിക്കോട്- 261, കണ്ണൂർ- 256, കോട്ടയം- 221, ആലപ്പുഴ- 200, തൃശൂർ- 184, പാലക്കാട്- 109, കാസർകോട്- 102, പത്തനംതിട്ട- 93, വയനാട്- 52, ഇടുക്കി- 28.

സമ്പർക്കരോഗികൾ
തിരുവനന്തപുരം 477, മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂർ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂർ 172, പാലക്കാട് 99, കാസർഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനേയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തർ
തിരുവനന്തപുരം- 308, കൊല്ലം- 22, പത്തനംതിട്ട- 35, ആലപ്പുഴ- 199, കോട്ടയം- 89, ഇടുക്കി- 39, എറണാകുളം- 63, തൃശൂർ- 105, പാലക്കാട്- 46, മലപ്പുറം- 111, കോഴിക്കോട്- 105, വയനാട്- 15, കണ്ണൂർ- 61, കാസർകോട്- 128.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,256 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,81,764 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 21,492 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,689 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

SHARE :
folder_openTags
content_copyCategory