X
കോവിഡ്: ആറ് ജില്ലകളില്‍ കടുത്ത ജാഗ്രത; 90 ശതമാനം പോലിസുകാരും കോവിഡ് ഡ്യൂട്ടിയില്‍

കോവിഡ്: ആറ് ജില്ലകളില്‍ കടുത്ത ജാഗ്രത; 90 ശതമാനം പോലിസുകാരും കോവിഡ് ഡ്യൂട്ടിയില്‍

personmtp rafeek access_timeThursday June 25, 2020
HIGHLIGHTS
കോവിഡ് വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പോലീസിന്റെ അതീവ ജാഗ്രത.

തിരുവനന്തപുരം: കോവിഡ് വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പോലീസിന്റെ അതീവ ജാഗ്രത. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ജാഗ്രത. 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചു.

ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. തൃശൂര്‍ ജില്ല ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മന്റ് സോണുകളിലും നിയന്ത്രണം കര്‍ശനമാക്കി. തിരുവനന്തപുരത്തെ പ്രധാന മാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കടകളില്‍ ഒരേ സമയം അഞ്ച് പേര്‍ക്കാണ് പ്രവേശനം. ഉപദേശമോ ബോധവല്‍ക്കരണമോ ഇനിയുണ്ടാകില്ല. പകരം കടുത്ത പിഴയും നടപടിയുമുണ്ടാകും

ഹോം ഗാര്‍ഡുകള്‍ അടക്കം 90 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory