News Flash
X
കൊവിഡ് വായുവിലൂടെ പകരുമെന്ന് ഗവേഷകര്‍; സാധാരണ മാസ്‌ക് കൊണ്ട് പ്രതിരോധിക്കാനാവില്ല

കൊവിഡ് വായുവിലൂടെ പകരുമെന്ന് ഗവേഷകര്‍; സാധാരണ മാസ്‌ക് കൊണ്ട് പ്രതിരോധിക്കാനാവില്ല

personmtp rafeek access_timeMonday July 6, 2020
HIGHLIGHTS
കൊവിഡ് വായുവിലൂടെ പകരുമെന്ന് അന്താരാഷ്ട്ര ഗവേഷകര്‍ സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: കൊവിഡ് വായുവിലൂടെ പകരുമെന്ന് അന്താരാഷ്ട്ര ഗവേഷകര്‍ സ്ഥിരീകരിച്ചു. 30 രാജ്യങ്ങളിലെ 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കൈ കഴുകിയും സാധാരണ മാസ്‌ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്.

വായുവില്‍ തങ്ങിനില്‍ക്കുന്ന ദ്രവകണങ്ങളിലൂടെ കൊവിഡ് പകരാന്‍ ഇടയുണ്ടെന്നാണ് ഇതുവരെയുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ കൈ കഴുകിയും സാധാരണ മാസ്‌ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല. അടച്ചുപൂട്ടിയ ഇടങ്ങളില്‍ രോഗം അതിവേഗം പടരുന്നത് വായുവിലെ കണങ്ങളിലൂടെയാണ്. ഇക്കാര്യം അംഗീകരിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ചു ഗവേഷകര്‍ ലോകാരോഗ്യ സംഘടനയ്ക്ക് സന്ദേശമയച്ചു.

അതേസമയം, കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 6,97,413 ആയി. 24 മണിക്കൂറിനിടെ 24,248 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്തിനുള്ളില്‍ മാത്രം 425 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

SHARE :
folder_openTags
content_copyCategory