
ഇന്ത്യയില്‍ കോവിഡ് വാക്സിന് വിതരണം 16 മുതല്‍
HIGHLIGHTS
ഇന്ത്യയില്‍ കോവിഡ് വാക്സിന് വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കും.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന് വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കുമാണ് വാക്സിന് നല്‍കുക. അതിനു ശേഷം 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്സിന് നല്‍കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കു മാത്രമേ കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യൂ എന്ന് നേരത്തേ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. വാക്സിനേഷന്റെ ട്രയല്‍ റണ്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ALSO WATCH