ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

    ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ നേടിയ ഇരട്ട ഗോളുകള്‍ നേടിയാണ് പുതിയ ചരിത്രം റൊണാള്‍ഡോ കുറിച്ചത്. ഓസ്ട്രിയന്‍ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളുകള്‍ എന്ന റെക്കോര്‍ഡ് ആണ് റൊണാള്‍ഡോ മറികടന്നത്. ഇതോടെ 760 ഗോളുകളാണ് റൊണാള്‍ഡോയുടെ പേരിലായത്.

    രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളിച്ചാണ് 760 ഗോളുകള്‍ റൊണാള്‍ഡോ നേടിയത്. സ്‌പോര്‍ടിങ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകള്‍ക്കും ഒപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാള്‍ഡോ ഇത്രയും ഗോള്‍ നേടിയത്. പെലെ (757), റൊമാരിയോ (743), ലയണല്‍ മെസി (719) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലായി ഗോള്‍ വേട്ടയില്‍ റൊണാള്‍ഡോയ്ക്ക് പിന്നിലായുള്ളത്.

    ALSO WATCH