X
സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന

personmtp rafeek access_timeSaturday July 11, 2020
HIGHLIGHTS
നയതന്ത്ര ബാജേഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് വിഭാഗം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി.

തിരുവനന്തപുരം: നയതന്ത്ര ബാജേഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് വിഭാഗം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി. ഇന്നലെയും ഇന്നുമായി രണ്ട് തവണയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പ്രതികള്‍ ഈ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കേസില്‍ പ്രതികളായ സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴി കസ്റ്റംസ് രേഖപ്പെടുത്തും.

സെക്രട്ടറിയേറ്റിന് സമീപമുള്ള ഹെദര്‍ ടവറിലെ ശിവശങ്കര്‍ ഉപയോഗിക്കുന്ന 6- എ ഫ്‌ളാറ്റാണ് കസ്റ്റംസ് ഇന്നലെ ഉച്ചയോടെ തുറന്നു പരിശോധിച്ചത്. ഇന്ന് രാവിലെ വീണ്ടും ഇവിടെയെത്തിയ സംഘം ഫ്‌ളാറ്റിലെ കെയര്‍ടേക്കറെയും സുരക്ഷാജീവനക്കാരനെയും മൊഴിയെടുക്കാന്‍ കൂട്ടിക്കൊണ്ടുപോയി. സന്ദര്‍ശക രജിസ്റ്ററും പിടിച്ചെടുത്തു.

തുടര്‍നടപടിയെന്ന നിലയില്‍ ശിവശങ്കറെ ചോദ്യം ചെയ്‌തേക്കും. പൂജപ്പുരയില്‍ സ്വന്തമായി വീടുള്ള ശിവശങ്കര്‍ ഈ മാസം ആറ് വരെ ഫ്‌ളാറ്റ് ഉപയോഗിച്ചിരുന്നതായാണ് വിവരം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്.

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗില്‍ തന്നെയെന്നന് എന്‍ഐഎയും കേന്ദ്രസര്‍ക്കാരും

തിരുവനന്തത്ത് സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റ വാദം തള്ളി കേന്ദ്രസര്‍ക്കാരും എന്‍ഐഎയും. സ്വര്‍ണം കടത്തിയത് നയതന്ത്രബാഗിലാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. നയതന്ത്രബാഗില്‍ തന്നെയാണ് സ്വര്‍ണം കടത്തിയത് എന്നാണ് എന്‍ഐഎയും പറയുന്നത്.

നയതന്ത്രബാഗല്ല, നയതന്ത്ര പ്രതിനിധിക്ക് വന്ന ബാഗ് എന്നായിരുന്നു കേന്ദ്ര മന്ത്രി മുരളീധരന്‍ കഴിഞ്ഞയാഴ്ച്ച പറഞ്ഞത്. എന്നാല്‍, തിരുവനന്തപുരത്ത് വന്ന പാഴ്‌സല്‍ നയതന്ത്ര ബാഗ് ആണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരായ രവി പ്രകാശും സുഹൈബ് ഹുസൈനും നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതും ഇതു തന്നെയാണ്.

SHARE :
folder_openTags
content_copyCategory