X
ആഭ്യന്തര വിമാനസര്‍വീസ് നിരക്ക് പ്രഖ്യാപിച്ചു; ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 18,600 രൂപ വരെ

ആഭ്യന്തര വിമാനസര്‍വീസ് നിരക്ക് പ്രഖ്യാപിച്ചു; ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 18,600 രൂപ വരെ

personmtp rafeek access_timeThursday May 21, 2020
HIGHLIGHTS
തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വ്വീസിന്റെ ടിക്കറ്റ് നിരക്ക് ഡിജിസിഎ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വ്വീസിന്റെ ടിക്കറ്റ് നിരക്ക് ഡിജിസിഎ പ്രഖ്യാപിച്ചു. നിരക്ക് നിയന്ത്രിക്കാനാണ് പ്രഖ്യാപനമെന്നാണ് അവകാശവാദമെങ്കിലും പലറൂട്ടുകളിലും സാധാരണ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. ഡല്‍ഹി- തിരുവനന്തപുരം സെക്ടറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 18,600 രൂപയാണ്. കുറഞ്ഞ നിരക്ക് 6,500 രൂപയും.

ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്കും, കോഴിക്കോട്ടേക്കും കൂടിയ നിരക്ക് 15,700 രൂപ ആണ്. കുറഞ്ഞ നിരക്ക് 5,500 ഉം. ഇതേ നിരക്കാണ് ഡല്‍ഹി- മംഗലാപുരം സെക്ടറിലെ യാത്രയ്ക്കും ചെലവ് ആകുക. കൊച്ചി- അഹമ്മദാബാദ് സെക്ടറില്‍ ഉയര്‍ന്ന നിരക്ക് 13,000 ആണ്. കുറഞ്ഞ നിരക്ക് 4,500 രൂപയും.

തിരുവനന്തപുരം- മുംബൈ സെക്ടറില്‍ ഉയര്‍ന്ന നിരക്ക് 10,000 ഉം, കുറഞ്ഞ നിരക്ക് 3.500 ഉം ആണ്. കൊച്ചി-ഹൈദരാബാദ്, തിരുവനന്തപുരം സെക്ടറില്‍ ഉയര്‍ന്ന നിരക്ക് 9,000. കുറഞ്ഞ നിരക്ക് 3000.

കോഴിക്കോട്-ചെന്നൈ, കൊച്ചി- ചെന്നൈ, തിരുവനന്തപുരം എന്നീ സെക്ടറില്‍ കൂടിയ നിരക്ക് 7,500, കുറഞ്ഞ നിരക്ക് 2,500. കൊച്ചി-ഗോവ, തിരുവന്തപുരം- ബെംഗളൂരു എന്നീ സെക്ടറുകളില്‍ ഉയര്‍ന്ന നിരക്ക് 7,500 കുറഞ്ഞ നിരക്ക് 2,500. കോഴിക്കോട്-ബെംഗളൂരു, കൊച്ചി- ബെംഗളൂരു സെക്ടറില്‍ ഉയര്‍ന്ന നിരക്ക് 6,000. കുറഞ്ഞ നിരക്ക് 2,000.

ജിഎസ്ടി, യൂസര്‍ ഫീ, പാസഞ്ചര്‍ സര്‍വ്വീസ് ടാക്സ് എന്നിവ ഈ നിരക്കിന് പുറമെ നല്‍കണം. എല്ലാ വിമാനത്തിലെയും 40 ശതമാനം ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കിനും, ഉയര്‍ന്ന നിരക്കിനും ഇടയില്‍ ഉള്ള പകുതി നിരക്കിന് താഴെ ആണ് വില്‍ക്കേണ്ടത്. ആഗസ്ത് 24 അര്‍ദ്ധരാത്രി വരെ ഈ നിരക്ക് തുടരും.

ആദ്യഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴികെ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും എന്ന് സിവില്‍ വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കൊച്ചി-ചെന്നൈ സെക്ടറില്‍ ഉയര്‍ന്ന നിരക്ക്-9,000 ആണ്. കുറഞ്ഞ നിരക്ക് 3,000. കൊച്ചി-തിരുവനന്തപുരം ഉയര്‍ന്ന നിരക്ക് 6,000. കുറഞ്ഞ നിരക്ക്-2,000 എന്നിങ്ങനെയാണ്.

വിമാനറൂട്ടുകളെ 0-30 മിനുട്ട്, 30-60 മിനുട്ട്, 60-90 മിനുട്ട്, 90-120 മിനുട്ട്, 120-150 മിനുട്ട്, 180-210 മിനുട്ട് എന്നിങ്ങനെ സമയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴായി തിരിച്ചാണ് ഓരോ സെക്ടറിലേക്കും ഉള്ള കുറഞ്ഞതും കൂടിയതും ആയ ടിക്കറ്റ് നിരക്കുകള്‍ വ്യോമയാന മന്ത്രാലയം നിശ്ചയിച്ചത്. അതില്‍ക്കവിഞ്ഞ നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കാന്‍ പാടില്ല, ഇത് പ്രകാരം ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്ക് കുറഞ്ഞത് 3500, പരമാവധി 10,000 എന്നിങ്ങനെയാവും പുതിയ ടിക്കറ്റ് നിരക്ക് സംവിധാനം.അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം പറഞ്ഞു.


 

SHARE :
folder_openTags
content_copyCategory