‘അദാനിക്ക് ലോണ്‍ കൊടുക്കരുത്’; ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിനിടെ പ്രതിഷേധം

    adani

    സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിന മത്സരത്തിനിടെ കല്‍ക്കരി ഖനന പ്രൊജക്ട് ഏറ്റെടുത്ത അദാനിക്കെതിരെ പ്രതിഷേധവുമായി രണ്ട് ഓസ്‌ട്രേലിയക്കാര്‍. ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കടന്നുവന്ന ഇവര്‍ പ്ലക്കാര്‍ഡുകള്‍ എന്തി മൈതാന മദ്ധ്യത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ കളി തടസപ്പെട്ടു. ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനിക്ക് 1 ബില്ല്യണ്‍ ലോണ്‍ നല്‍കരുത്’ എന്നാണ് പ്ലാക്കാര്‍ഡില്‍ ഉണ്ടായിരുന്നത്.

    ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിലെ ആറാം ഓവറില്‍ നവദീപ് സൈനി ബോള്‍ ചെയ്യാന്‍ പോകവെയാണ് പിച്ചിലേക്ക് രണ്ടുപേര്‍ ഓടിയെത്തിയതും പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിച്ചതും. ഇവരെ അധികം വൈകാതെ സുരക്ഷ ജീവിനക്കാര്‍ ഗ്രൗണ്ടിന് പുറത്ത് എത്തിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ച് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് സിഡ്‌നിയിലേത്. 50 ശതമാനം കാണികളെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മത്സരത്തിന് അനുവദിച്ചിരിക്കുന്നത്.