News Flash
X
സ്വർണക്കടത്ത് കേസിൽ ജലീലിന് പങ്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കടത്ത് കേസിൽ ജലീലിന് പങ്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

personsumeera access_timeTuesday September 15, 2020
HIGHLIGHTS
സ്വർണക്കടത്ത് കേസിൽ ജലീലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജലീലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വർണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തത്. അദ്ദേഹത്തിന്റെ സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ്. ഈ വിഷയത്തിൽ ജലീലിന്റെ മൊഴി തൃപ്തികരമാണ്. ഇനി മൊഴി എടുക്കേണ്ട ആവശ്യമില്ല. സ്വർണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.

ഇ ഡി ആവശ്യപ്പെട്ടതുപ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും ജലീൽ ഹാജരാക്കിയിരുന്നു. ഈ രേഖകൾ പരിശോധിച്ചതിൽ നിന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായോ സ്വത്ത് കൈവശം വെച്ചതായോ കണ്ടെത്താനായിട്ടില്ല.

ഖുർആൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചില സംശയങ്ങളുണ്ടായിരുന്നത്. ചോദ്യം ചെയ്തതോടെ അത് മാറി. ഖുർആനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നുമാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത്.

ജലീലിനെതിരെ ചില പരാതികൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തതെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

SHARE :
folder_openTags
content_copyCategory