News Flash
X
കബോഡിയയില്‍ നിന്നുമുള്ള ആവേശചിത്രം; പരിമിതിയില്‍ നിന്നും മല്‍സരആവേശം കാണിച്ച ബാലന് ലോകത്തിന്റെ സ്‌നേഹം

കബോഡിയയില്‍ നിന്നുമുള്ള ആവേശചിത്രം; പരിമിതിയില്‍ നിന്നും മല്‍സരആവേശം കാണിച്ച ബാലന് ലോകത്തിന്റെ സ്‌നേഹം

personSJ access_timeTuesday November 17, 2020
HIGHLIGHTS
ഒരു ചെരുപ്പ് പോലുമില്ലാതെ നെഞ്ചില്‍ കുത്തിയ നമ്പറുമായി അവന്റെ പഴഞ്ചന്‍ സൈക്കിളില്‍ അമ്പരപ്പിക്കുന്ന പോരാട്ടം കാഴ്ചവച്ചു.

എല്ലാ സജ്ജീകരണങ്ങളോട് കൂടി മത്സരിക്കുന്നവര്‍ക്കിടെ കാലില്‍ ഒരു ചെരുപ്പ് പോലുമില്ലാത്ത അവന്റെടുത്ത് സാധാ ഒരു സൈക്കിളിനോടൊപ്പം ആവേശവും. തന്റെ പരിമിതിയില്‍ നിന്നും മല്‍സരിക്കാന്‍ കാണിച്ച ഊര്‍ജ്ജമാണ് ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. കംബോഡിയയില്‍ നിന്നുള്ള പിച്ച് തിയാറ എന്ന ബാലന്റെ ആവേശചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം.

എംടിബി- 2020 സൈക്ലിങ് പരിപാടിയിലാണ് ആധുനിക സൈക്കിളുള്ള സമപ്രായക്കാര്‍ക്കൊപ്പം മല്‍സരിക്കാന്‍ തന്റെ പഴഞ്ചന്‍ സൈക്കിളുമായി അവന്‍ എത്തിയത്. മറ്റുള്ളവര്‍ പുത്തന്‍ സൈക്കിളുകളില്‍ ഷൂസും, ഹെല്‍മെറ്റും പ്രത്യേക വസ്ത്രങ്ങളും ധരിച്ച് മല്‍സരത്തിനെത്തിയപ്പോള്‍ സുഖമില്ലാത്ത അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ പോലും പണിമില്ലാതെ വിഷമിക്കുന്ന കുടുംബത്തില്‍ നിന്നാണ് പിച്ചിന്റെ വരവ്. ഒരു ചെരുപ്പ് പോലുമില്ലാതെ നെഞ്ചില്‍ കുത്തിയ നമ്പറുമായി അവന്റെ പഴഞ്ചന്‍ സൈക്കിളില്‍ അമ്പരപ്പിക്കുന്ന പോരാട്ടം കാഴ്ചവച്ചു.

മല്‍സരത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ കമ്പോഡിയന്‍ യൂത്ത് മൂവ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പുത്തന്‍ സൈക്കിള്‍ അവന് സമ്മാനിച്ചു. ഇതിനൊപ്പം സൈക്ക്‌ലിങ് പരിശീലനം, സഹോദരങ്ങളുടെ പഠനം, കുടുംബത്തിനുള്ള സഹായമടക്കമുള്ള സ്‌നേഹം നിറഞ്ഞ മനുഷ്യര്‍ അവനെ ചേര്‍ത്തു നിര്‍ത്തുകയാണ്.

SHARE :
folder_openTags
content_copyCategory