മലപ്പുറം: യുഎഇയില്‍നിന്ന് ആദ്യ വിമാനത്തിലെത്തിയവര്‍ 14 ദിവസത്തെ ക്വാരന്റൈന് വാസം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങി. മെയ് ഏഴിനെത്തി മലപ്പുറം ജില്ലയിലെ കോവിഡ് കേന്ദ്രമായ കാളികാവ് അല്‍ സഫ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 30 പേരാണ് ഇന്നു വീട്ടിലേക്ക് മടങ്ങിയത്.
വ്യാഴാഴ്ച ഉച്ചയോടെ 108 ആംബുലന്‍സിലായിരുന്നു മടക്കം. മെയ് 7ന് എത്തിയ മറ്റു വിവിധ ജില്ലകളില്‍ ക്വാരന്റൈനില്‍ കഴിഞ്ഞിരുന്നുവരും ഇന്ന് വീട്ടിലേക്ക മടങ്ങിയിട്ടുണ്ട്. ക്വാര്‍ന്റൈനില്‍ നല്ല പരിചരണം ലഭിച്ചതായി മടങ്ങിപ്പോവുന്നവര്‍ പറഞ്ഞു.
expats returned home after quarantine