News Flash
X
നെയ് വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; ആറുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

നെയ് വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; ആറുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

personmtp rafeek access_timeWednesday July 1, 2020
HIGHLIGHTS
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. രണ്ടുമാസത്തിനിടെ പ്ലാന്റിലുണ്ടാകുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.

പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്റില്‍ ജോലിയിലുണ്ടായിരുന്നു.

രണ്ടു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. മേയിലുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്കു പൊള്ളലേറ്റിരുന്നു.

SHARE :
folder_openTags
content_copyCategory