News Flash
X
സമരം ചെയ്യുന്ന കർഷകർ തീവ്രവാദികളെന്ന്; കങ്കണക്കെതിരെ ക്രമിനൽ കേസ്

സമരം ചെയ്യുന്ന കർഷകർ തീവ്രവാദികളെന്ന്; കങ്കണക്കെതിരെ ക്രമിനൽ കേസ്

personmtp rafeek access_timeMonday September 28, 2020
HIGHLIGHTS
കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതികരിക്കുന്ന കർഷകരെ തീവ്രവാദികളെന്ന് വിളിച്ച നടി കങ്കണ റനൗട്ടിനെതിരെ ക്രിമിനൽ കേസ്. കർണാടക തുംകൂർ ജെ എം എഫ് സി കോടതിയാണ് കേസെടുത്തത്.

ബെംഗളൂരു: കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതികരിക്കുന്ന കർഷകരെ തീവ്രവാദികളെന്ന് വിളിച്ച നടി കങ്കണ റനൗട്ടിനെതിരെ ക്രിമിനൽ കേസ്. കർണാടക തുംകൂർ ജെ എം എഫ് സി കോടതിയാണ് കേസെടുത്തത്. കർണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ് നായിക്കാണ് തുമകൂരു ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്.

സമരം നടത്തുന്ന കർഷകരെ തിവ്രവാദികളോട് താരതമ്യം ചെയ്തുള്ള കങ്കണ റനൗത്തിന്റെ ട്വീറ്റ് വേദിനാജനകമാണെന്നും താനും കർഷകനാണെന്നും രമേഷ് നായിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സെപ്തംബർ 21നുള്ള കങ്കണയുടെ ട്വീറ്റാണ് പരാതിക്ക് ആധാരം. പൗരത്വനിയമ ഭേദഗതക്കെതിരെ ചിലർ നടത്തിയ തെറ്റായ പ്രചാരണവും അഭ്യൂഹവുമാണ് രാജ്യത്ത് കലാപത്തിനിടയാക്കിയതെന്നും ഇതേ ആളുകളാണ് കാർഷിക ബല്ലിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

SHARE :
folder_openTags
content_copyCategory