News Flash
X
ഡല്‍ഹിയെ പിടിച്ചുകുലുക്കാന്‍ കര്‍ഷക സമരം; ഹരിയാന മുഖ്യമന്ത്രിയെ തള്ളി സമരക്കാര്‍

ഡല്‍ഹിയെ പിടിച്ചുകുലുക്കാന്‍ കര്‍ഷക സമരം; ഹരിയാന മുഖ്യമന്ത്രിയെ തള്ളി സമരക്കാര്‍

personmtp rafeek access_timeSaturday November 28, 2020
HIGHLIGHTS
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ കര്‍ഷകര്‍ ആരംഭിച്ച സമരം ദേശീയ തലസ്ഥാനത്തെ പിടിച്ചുലയ്ക്കാന്‍ മാത്രം കരുത്താര്‍ജിക്കുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ കര്‍ഷകര്‍ ആരംഭിച്ച സമരം ദേശീയ തലസ്ഥാനത്തെ പിടിച്ചുലയ്ക്കാന്‍ മാത്രം കരുത്താര്‍ജിക്കുന്നു. ഇതിനാെപ്പം ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ തമ്മിലുള്ള വാക് പോരും മുറുകയാണ്. സമരം ചെയ്യുന്നത് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണെന്നും ഹരിയാനയില്‍ നിന്ന് ആരുമില്ലെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞതാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ആധാര്‍ ഉയര്‍ത്തി കാട്ടി കര്‍ഷകര്‍ സമരസ്ഥലത്ത് നിന്നും രംഗത്തെത്തി. ഹരിയാനയില്‍ നിന്നുള്ളവരാണ് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുവേണോ എന്ന് കര്‍ഷകര്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു. ‘ഖട്ടര്‍ ജി, ഞാന്‍ ഹരിയാനക്കാരനാണ്. ഇതാണ് തെളിവ്. കൂടുതല്‍ തെളിവ് ആവശ്യമുണ്ടെങ്കില്‍ അതും ഞങ്ങള്‍ തരാം. ഞങ്ങള്‍ ഹരിയാനക്കാര്‍ അല്ലെങ്കില്‍ എവിടെ നിന്ന് വന്നരാണെന്ന് പറയൂ. പാക്സിതാനില്‍നിന്നാണോ?’ കര്‍ഷകന്‍ ചോദിക്കുന്നു. ഹരിയായിലെ റോത്തക്, സോനപേട്ട്, ഹിസാര്‍ ജില്ലകളില്‍നിന്ന് മാത്രമായി 1500ലേറെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരത്തിനായി എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്..

അതേസമയം, കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചയാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ഉടന്‍ ചര്‍ച്ച നടത്താം. പ്രക്ഷോഭം നടത്താന്‍ പോലിസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രതിഷേധം മൂന്നാം ദിവസത്തിലേക്കെത്തുമ്പോള്‍ കൂടുതല്‍ ശക്തമാവുകയാണ്. പോലിസ് നിര്‍ദേശം അനുസരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ബുറാഡി നിരങ്കരി മൈതാനത്ത് പ്രതിഷേധത്തിനെത്തിയെങ്കിലും സിംഗു അതിര്‍ത്തിയിലെ കര്‍ഷകര്‍ അവിടെ തന്നെ തുടരുകയാണ്. ജന്തര്‍ മന്തറിലോ, രാം ലീല മൈതാനത്തോ പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരു വര്‍ഷം ഇവിടെ തുടരേണ്ടി വന്നാലും നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ലെന്ന് കര്‍ഷകര്‍.

ബുറാഡി മൈതാനത്ത് എത്തുന്ന കര്‍ഷകര്‍ ഡല്‍ഹിയുടെ പ്രധാന സ്ഥലങ്ങളിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാന്‍ ഇടയുണ്ട്.

SHARE :
folder_openTags
content_copyCategory