News Flash
X
സ്വപ്ന കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ടും വെട്ടിച്ചു

സ്വപ്ന കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ടും വെട്ടിച്ചു

personmtp rafeek access_timeTuesday August 4, 2020
HIGHLIGHTS
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റിയതായി തെളിവ്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റിയതായി തെളിവ്. യുഎഇയില്‍നിന്നുള്ള ദുരിതാശ്വാസസഹായമാണ് സ്വപ്ന പോക്കറ്റിലാക്കിയത്. ഇതുള്‍പ്പെടെ കോടിക്കണക്കിന് രൂപ സ്വപ്ന സ്വന്തമാക്കിയതായാണ് അറിയുന്നത്. യുഎഇയിലെ സന്നദ്ധസംഘടന കേരളത്തിലെ ഭവനനിര്‍മാണത്തിന് നല്‍കിയ ഒരുകോടി ദിര്‍ഹത്തിന്റെ (ഏകദേശം 20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടത്തിയത്.

എന്നാല്‍, 1.38 കോടി രൂപ മാത്രമാണ് ഇടനിലക്കാരിയായി നേടിയതെന്നാണ് സ്വപ്ന മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. കോടിക്കണക്കിന് രൂപ സ്വപ്നക്കും സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നും പിടിയിലാകുന്നതിനുമുമ്പ് ഇത് ഒളിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.

സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ വന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനുപുറമെ 50,000 ഡോളര്‍കൂടി തനിക്ക് മറ്റുരീതിയില്‍ പ്രതിഫലം കിട്ടിയതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory