X
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയും സന്ദീപും റിമാന്‍ഡില്‍; കൊവിഡ് കെയര്‍ സെന്ററില്‍ പാര്‍പ്പിക്കും

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയും സന്ദീപും റിമാന്‍ഡില്‍; കൊവിഡ് കെയര്‍ സെന്ററില്‍ പാര്‍പ്പിക്കും

personmtp rafeek access_timeSunday July 12, 2020
HIGHLIGHTS
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷ ന

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതികളെ തിങ്കളാഴ്ച മുതല്‍ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെടുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

എന്‍ഐഎ കോടതിയില്‍ ഇന്ന് പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് നിയമസഹായം ഉറപ്പാക്കാനായി കോടതി കെല്‍സ വഴി അഭിഭാഷകയെ നല്‍കി. പ്രതികള്‍ക്ക് മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയാണ് ഇന്ന് അനുവദിച്ചത്. കോവിഡ് പരിശോധനയ്ക്കായി ഇരുവരുടേയും സ്രവ സാംപിളുകള്‍ ശേഖരിച്ചിരുന്നു. നാളെ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ജയില്‍ ചട്ടങ്ങള്‍ പ്രകാരം സന്ദീപ് നായരെ അങ്കമാലിയിലെ കാര്‍മല്‍ കോവിഡ് കെയര്‍ സെന്ററിലേക്കും സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്ററായ അമ്പിളിക്കല ഹോസ്റ്റലിലേക്കുമാണ് ഇന്ന് മാറ്റുന്നത്.

ഞായറാഴ്ച വൈകീട്ട് കലൂരിലെ എന്‍ഐഎ പ്രത്യേക കോടതി പരിസരത്ത് ഇരുവരെയും എത്തിക്കുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലാകുന്നത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്.

റോഡ് മാര്‍ഗം സേലം, വാളയാര്‍, ചാലക്കുടി വഴിയാണ് ഇരുവരെയും എന്‍.ഐ.എ സംഘം കൊച്ചിയിലെത്തിച്ചത്. യാത്രാമധ്യേ ആലുവയിലെത്തിയപ്പോള്‍ പ്രതികളെ ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കി. തുടര്‍ന്ന് കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്തെത്തിച്ചു. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി.

SHARE :
folder_openTags
content_copyCategory