X
സ്വപ്‌ന സുരേഷ് എന്‍ഐഎ കസ്റ്റഡിയില്‍; പിടിയിലായത് ബംഗളൂരുവില്‍

സ്വപ്‌ന സുരേഷ് എന്‍ഐഎ കസ്റ്റഡിയില്‍; പിടിയിലായത് ബംഗളൂരുവില്‍

personmtp rafeek access_timeSaturday July 11, 2020
HIGHLIGHTS
കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് പിടിയില്‍.

തിരുവനന്തപുരം: കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് പിടിയില്‍. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. ബംഗളുരുവില്‍ വച്ചാണ് ഇവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

സ്വപ്നയോടൊപ്പം സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരും പിടിയിലായി. കേസിലെ നാലാം പ്രതിയാണ് സന്ദീപ്. തുടരന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി പ്രതികളെ നാളെ കൊച്ചിയിലേക്ക് കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം.

കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു.
പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്.

SHARE :
folder_openTags
content_copyCategory