News Flash
X
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി

personmtp rafeek access_timeMonday June 29, 2020
HIGHLIGHTS
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി.

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. മുന്‍ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്‍കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്ന് യുഡിഎഫ് കണ്‍വീനല്‍ ബെന്നി ബെഹന്നാന്‍ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി. അതേസമയം പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം വ്യക്തമാക്കി.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്നും തങ്ങളുടെ കരുത്ത് എന്തെന്ന് യുഡിഎഫ് അറിയാനിരിക്കുന്നതേയുള്ളുവെന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നല്‍കി. തീരുമാനം ചര്‍ച്ച ചെയ്യാന്‍ ഇന്നു വൈകീട്ട് ജോസ് വിഭാഗം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളെ കാണും. അതേസമയം, ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് തീരുമാനത്തെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു.

SHARE :
folder_openTags
content_copyCategory