കാസര്‍ഗോഡ്: ദുബയില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തിലുള്ള കാസര്‍കോഡ് സ്വദേശി മരിച്ചു. ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുള്‍ റഹ്മാന് തിരുവക്കോളിയാണ് മരിച്ചത്. ദുബൈയില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. ദുബയില്‍ വെച്ച് സ്രവം എടുത്തിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ശനിയാഴ്ചയാണ് ഇദ്ദേഹവും മകന് ജിഷാദും ദുബയില്‍ നിന്ന് നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി സ്രവപരിശോധനക്ക് വിധേയരായിരുന്നു. ഇതിന്റെ ഫലം വന്നിട്ടില്ല. വൈകീട്ട് ശ്വാസതടസ്സത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. ശരീഫയാണ് ഭാര്യ. മറ്റുമക്കള്‍: ഡോ. ജസീല, ജസീല്‍, ഫാദില്‍, അനീഖ്.