X
കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ എറണാകുളത്ത്

കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ എറണാകുളത്ത്

personmtp rafeek access_timeSunday January 3, 2021
HIGHLIGHTS
കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നു വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3141 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 657, മലപ്പുറം 503, കോഴിക്കോട് 485, കോട്ടയം 371, പത്തനംതിട്ട 328, തൃശൂര്‍ 320, കൊല്ലം 322, തിരുവനന്തപുരം 143, ആലപ്പുഴ 254, ഇടുക്കി 247, പാലക്കാട് 89, കണ്ണൂര്‍ 140, വയനാട് 145, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

SHARE :
folder_openTags
content_copyCategory