News Flash
X
കേരളത്തില്‍ ഇന്ന് 1195 പേര്‍ക്കു കോവിഡ്; ഏഴുപേര്‍ കൂടി മരിച്ചു

കേരളത്തില്‍ ഇന്ന് 1195 പേര്‍ക്കു കോവിഡ്; ഏഴുപേര്‍ കൂടി മരിച്ചു

personmtp rafeek access_timeWednesday August 5, 2020
HIGHLIGHTS
സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,234 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,234 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 13 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍(66), കോഴിക്കോട് ഫറോഖ് പ്രഭാകരന്‍(73), കോഴിക്കോട് കക്കട്ടില്‍ മരക്കാര്‍കുട്ടി(70), കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം(58), കണ്ണൂര്‍ ഇരിക്കൂര്‍ യശോദ(59), കാസര്‍കോട് ഉടുമ്പുത്തല അസൈനാര്‍ ഹാജി(76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി(83) എന്നിവരാണ് മരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ച്
തിരുവനന്തപുരം-274, മലപ്പുറം-167, കാസര്‍കോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂര്‍-86, കണ്ണൂര്‍-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14.

രോഗമുക്തി നേടിയവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂര്‍-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂര്‍-53, കാസര്‍കോട്-105 എന്നിങ്ങനെയാണ്.

SHARE :
folder_openTags
content_copyCategory