News Flash
X
കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

personmtp rafeek access_timeTuesday September 15, 2020
HIGHLIGHTS
സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2532 പേര്‍ രോഗമുക്തരായി. 3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2532 പേര്‍ രോഗമുക്തരായി. 3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 313 കേസുകള്‍ ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

41,054 സാമ്പിളുകളാണ് പരിശോധിച്ചത്. 31,156പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. മാസ്‌ക് ധരിക്കാത്തതിന് 5901 പേര്‍ക്കെതിരേ കേസെടുത്തു.
മാസ്‌ക് ധരിക്കാത്തവര്‍ ഓരോ ദിവസവും കൂടുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


 

SHARE :
folder_openTags
content_copyCategory