X
സംസ്ഥാനത്ത് ഗുരുതര സാഹചര്യം; 600 കടന്ന് രോഗികള്‍

സംസ്ഥാനത്ത് ഗുരുതര സാഹചര്യം; 600 കടന്ന് രോഗികള്‍

personmtp rafeek access_timeTuesday July 14, 2020
HIGHLIGHTS
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 181 പേരാണ് രോഗമുക്തി നേടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

396 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവര്‍ത്തകര്‍, ബിഎസ്എഫ് 2, ഐടിബിപി 2, സിഐഎസ്എഫ് 2 എന്നിവര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കരോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

രോഗം സ്ഥിരീകരിച്ചവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

രോഗമുക്തി നേടിയവര്‍ ജില്ലതിരിച്ച്
181 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 227 ആയി.

കോഴിക്കോട് ഏറ്റവും കൂടുതല്‍ കേസുകള്‍ തൂണേരി ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 2 പേരില്‍ നിന്നാണ് ഇവിടെ 57 പേര്‍ക്ക് രോഗബാധയുണ്ടായത്. ഉപയോഗ ശൂന്യമായ മാസ്‌കുകളും കയ്യുറകളും വലിച്ചെറിയുന്നത് വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടി

SHARE :
folder_openTags
content_copyCategory